ലണ്ടൻ ഒൻ്റാരിയോ : ഒന്നാം വാർഷികാഘോഷ നിറവിൽ ബീസ്റ്റ്സ് ഓഫ് കാനഡ (ക്ലബ് BOC). വാർഷികാഘോഷങ്ങളുടെ ഭാഗമായി “വെസ്റ്റേൺ അർമാദം 2025” മെഗാ ഇവൻ്റ് സംഘടിപ്പിക്കുന്നു. മാർച്ച് 22-ന് ലണ്ടൻ ഒൻ്റാരിയോയിലെ മാർക്കോണി ക്ലബ് ഓഫ് ലണ്ടനിൽ (120 Clarke Rd, London, ON N5W 5E1) നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ക്ലബ് BOC ഭാരവാഹികൾ അറിയിച്ചു.

DJ Bee-DJ JOZION-DJ വല്ലാടൻ എന്നിവർ ഒരുക്കുന്ന മൾട്ടി DJ പെർഫോമൻസും, പ്രശസ്ത ഗായകൻ ബാലു വിൽസൺ നയിക്കുന്ന ഗാനമേളയും പ്രമുഖ മ്യൂസിക് ബാൻഡ് ആയ ബാൻഡ് BAZOOKA അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വയലിനിസ്റ്റ് യദു കൃഷ്ണയുടെ വയലിൻ പെർഫോമൻസും “വെസ്റ്റേൺ അർമാദം 2025”-ന്‍റെ അരങ്ങിന് കൊഴുപ്പേകും. ഉക്രെനിയൻ ഡാൻസർ വിക്ടോറിയ ഫയസി അവതരിപ്പിക്കുന്ന മൾട്ടി കൾച്ചറൽ ഡാൻസ് വാർഷികാഘോഷത്തിന്‍റെ പ്രത്യേകതയാണ്.

റിയൽറ്റർ ജോബിഷ് ബേബി, മോർഗെജ് ഏജൻ്റ് ജിൻ്റജേക്കബ് സ്റ്റീഫൻ എന്നിവരാണ് പരിപാടിയുടെ മെഗാ സ്പോൺസർമാർ. ടൈറ്റിൽ സ്പോൺസർ ബോബൻ ജയിംസും (ജയിംസ് ഓട്ടോ ഗ്രൂപ്പ്), ഡയമണ്ട് സ്പോൺസർ കിഴക്കൻ തട്ടുകടയുമാണ്.
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കുമായി : റോമി – 289 395 2405, ലിജോ-647 624 6291, നിക്സ്-437 994 9249