വിനിപെഗ് : ട്രാൻസ്‌കോണ ഉപതിരഞ്ഞെടുപ്പിൻ്റെ മുൻകൂർ വോട്ടിങ് നാളെ (മാർച്ച് 8) ആരംഭിക്കും. മാർച്ച് 17 വരെ യോഗ്യരായ വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് ഡിവിഷനിലെ രണ്ട് സ്ഥലങ്ങളിൽ വോട്ട് ചെയ്യാം. മാർച്ച് 8 മുതൽ മാർച്ച് 17 വരെ 100 പാക്വിൻ റോഡിലുള്ള ട്രാൻസ്‌കോണ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസിലും മാർച്ച് 8 മുതൽ മാർച്ച് 15 വരെ 1500 ഡേ സ്ട്രീറ്റിലുള്ള ഓൾ സെയ്ൻ്റ്സ് ഉക്രേനിയൻ ഓർത്തഡോക്‌സ് ചർച്ചിലുമാണ് മുൻകൂർ വോട്ടിങ് നടക്കുക. ഞായറാഴ്ച ഒഴികെ രാവിലെ 8 മുതൽ രാത്രി 8 വരെയായിരിക്കും വോട്ടിങ് സമയം. കുറഞ്ഞത് 18 വയസ്സ് പ്രായമുള്ള കനേഡിയൻ പൗരന്മാർക്ക് വോട്ട് ചെയ്യാം. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് കുറഞ്ഞത് ആറ് മാസമെങ്കിലും മാനിറ്റോബയിൽ താമസിച്ചവരും ട്രാൻസ്‌കോൺ ഇലക്ടറൽ ഡിവിഷനിൽ താമസിച്ചവരുമായിരിക്കണം.

മാർച്ച് 18-നാണ് ഉപതിരഞ്ഞെടുപ്പ്. മുൻ എൻഡിപി വിദ്യാഭ്യാസ മന്ത്രി നെല്ലോ അൽട്ടോമറെ ജനുവരി 14-ന് ആന്തരിച്ചതോടെയാണ് ട്രാൻസ്‌കോണ റൈഡിങ്ങിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലിബറൽ പാർട്ടിക്ക് വേണ്ടി ബ്രാഡ് ബൗഡ്രൂ, എൻഡിപിക്ക് വേണ്ടി ഷാനൻ കോർബറ്റ്, പിസി സ്ഥാനാർത്ഥിയായി ഷോൺ നാസൺ എന്നിവരും സ്വതന്ത്ര സ്ഥാനാർത്ഥിയായി സൂസൻ ഓച്ചും ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടെന്ന് ഇലക്ഷൻസ് മാനിറ്റോബ അറിയിച്ചു.