ഓട്ടവ : അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ബാധിക്കുന്ന കാനഡയിലെ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി 600 കോടി ഡോളറിൻ്റെ സഹായ പാക്കേജ് പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. “ട്രേഡ് ഇംപാക്റ്റ് പ്രോഗ്രാം” എന്ന പേരിൽ ആരംഭിക്കുന്ന ഈ പാക്കേജ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 500 കോടി ഡോളർ നിലവിലെ പ്രതിസന്ധിയെ നേരിടുന്നതിനും പുതിയ ആഗോള വിപണി കണ്ടെത്താനും വ്യവസായ സ്ഥാപനങ്ങളെ സഹായിക്കും.

ഈ ഫണ്ടിൽ നിന്നും ബിസിനസ്സ് വായ്‌പകൾക്കായി 5 കോടി ഡോളറും കാർഷിക മേഖലയ്ക്ക് പ്രത്യേകമായി പത്ത് ലക്ഷം ഡോളറും ലഭ്യമാക്കും. കൂടാതെ ജോലി സമയം കുറച്ചുകൊണ്ട് തൊഴിലാളികളെ നിലനിർത്താൻ വ്യാപാര സ്ഥാപനങ്ങളെ സഹായിക്കുന്നതിന് തൊഴിൽ ഇൻഷുറൻസ് പ്രോഗ്രാമിൽ മാറ്റം വരുത്തുമെന്നും ഫെഡറൽ സർക്കാർ അറിയിച്ചു.