എഡ്മിന്‍റൻ : ഫെബ്രുവരിയിൽ ആൽബർട്ടയിലെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. അതേസമയം കാൽഗറിയിൽ ശ്രദ്ധേയമായ ഇടിവ് ഉണ്ടായതായും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസത്തേതിന് തുല്യമായി ഫെബ്രുവരിയിൽ ആൽബർട്ടയുടെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു.

ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള കനേഡിയൻ നഗരമായി റെഡ് ഡീർ (9.6%) തുടരുന്നു. അതേസമയം, കാൽഗറിയിലെ തൊഴിലില്ലായ്മയിൽ ഗണ്യമായ കുറവുണ്ടായി. ഫെബ്രുവരിയിൽ 7.7 ശതമാനത്തിൽ നിന്ന് 7.3 ശതമാനമായി കുറഞ്ഞു. എഡ്മിന്‍റനിലെ തൊഴിലില്ലായ്മ നിരക്ക് ഒരു ശതമാനത്തിൻ്റെ പത്തിലൊന്ന് ഇടിഞ്ഞ് 7.1 ശതമാനമായി. അതേസമയം ലെത്ത്ബ്രിഡ്ജ് കഴിഞ്ഞ മാസത്തെ 5.2 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് താഴ്ന്നു.