ടൊറൻ്റോ : തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നഗരമധ്യത്തിൽ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ യങ്-ബ്ലോർ സ്ട്രീറ്റ് ഈസ്റ്റിൽ ചാൾസ് സ്ട്രീറ്റിലെ മക്ഡോണൾഡ്സിന് സമീപമാണ് സംഭവം. കേസിൽ ഒരു പ്രതിയെ പിടികൂടിയെങ്കിലും ഒരാൾ ഒളിവിലാണ്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൃത്യമായ പ്രായം പുറത്തുവിട്ടിട്ടില്ല. കത്തിക്കുത്തിനുള്ള കാരണം വ്യക്തമല്ല. ഒളിവിലുള്ള പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-2222 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.