ഓട്ടവ : രണ്ട് പ്രവിശ്യകൾ അവരുടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിലൂടെ (പിഎൻപി) ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. മാനിറ്റോബ, ആൽബർട്ട എന്നീ പ്രവിശ്യകളാണ് പിഎൻപി നറുക്കെടുപ്പിലൂടെ അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്.

മാനിറ്റോബ സ്‌കിൽഡ് വർക്കർ, സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമുകൾക്ക് കീഴിൽ നിരവധി അപേക്ഷകർക്ക് മാനിറ്റോബ ഇൻവിറ്റേഷൻ നൽകി. അതേസമയം, കഴിഞ്ഞ ഏതാനും ആഴ്ചകളായി ആൽബർട്ട ഒന്നിലധികം ഇമിഗ്രേഷൻ നറുക്കെടുപ്പുകൾ നടത്തി. ഏറ്റവുമൊടുവിൽ, മാർച്ച് 5-ന് ലോ എൻഫോർസ്മെൻ്റ് ഉദ്യോഗാർത്ഥികൾക്കായി നറുക്കെടുപ്പ് നടത്തി. ഫെബ്രുവരിയിൽ, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, നിർമ്മാണം, കാർഷിക മേഖലകളിലെ തൊഴിലാളികൾക്കായി പ്രവിശ്യ നറുക്കെടുപ്പ് നടത്തിയിരുന്നു.
പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ റിസൾട്ട്
മാനിറ്റോബ (ഫെബ്രുവരി 28 – മാർച്ച് 7)
മാർച്ച് 6 ന്, മാനിറ്റോബ PNP (MPNP) രണ്ട് സ്ട്രീമുകൾക്ക് കീഴിൽ നറുക്കെടുപ്പ് നടത്തി. മാനിറ്റോബ സ്‌കിൽഡ് വർക്കർ സ്ട്രീമിന് കീഴിലാണ് ആദ്യ നറുക്കെടുപ്പ് നടന്നത്. ഈ നറുക്കെടുപ്പിൽ ഏറ്റവും താഴ്ന്ന റാങ്ക് 861 സ്‌കോർ ഉള്ള 98 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിന് കീഴിലാണ് രണ്ടാമത്തെ നറുക്കെടുപ്പ് നടന്നത്. ഈ നറുക്കെടുപ്പിൽ 13 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ഈ ഗ്രൂപ്പിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള ഉദ്യോഗാർത്ഥിക്ക് സ്‌കോർ 724 ആയിരുന്നു.

ആൽബർട്ട (ഫെബ്രുവരി 7 – മാർച്ച് 7)
ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) ഫെബ്രുവരി 7 നും മാർച്ച് 6 നും ഇടയിൽ ഒന്നിലധികം നറുക്കെടുപ്പുകൾ നടത്തി. ഈ നറുക്കെടുപ്പുകൾ ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം, ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം, ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ എന്നിവയിലൂടെയും ലോ എൻഫോർസ്മെൻ്റ് പാത്ത്‌വേയിലൂടെയുമായിരുന്നു. ഈ നറുക്കെടുപ്പുകളിലൂടെ മൊത്തം 247 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു.