ടൊറൻ്റോ : മൂന്ന് യുഎസ് സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതിക്ക് വൈദ്യുതി കയറ്റുമതിയിൽ പ്രവിശ്യ ചുമത്തിയ 25% സർചാർജ് താൽക്കാലികമായി പിൻവലിച്ചതായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. മിഷിഗൺ, ന്യൂയോർക്ക്, മിനസോട എന്നിവിടങ്ങളിലേക്കുള്ള ഒൻ്റാരിയോയുടെ ഊർജ കയറ്റുമതി നികുതിക്ക് പ്രതികാരമായി കനേഡിയൻ സ്റ്റീലിനും അലുമിനിയത്തിനുമുള്ള താരിഫ് ഇരട്ടിയാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് നടപടി. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി വ്യാഴാഴ്ച വാഷിംഗ്ടണിൽ കൂടിക്കാഴ്ച് നടത്തുമെന്നും ഫോർഡ് അറിയിച്ചു.

ഏപ്രിൽ 2-ലെ പരസ്പര താരിഫ് സമയപരിധിക്ക് മുമ്പായി ഹോവാർഡ് ലുട്നിക്കുമായി പുതുക്കിയ USMCA ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡോണൾഡ് ട്രംപിൻ്റെ ഏറ്റവും പുതിയ താരിഫ് വർധനയോട് താൻ ഉചിതമായി പ്രതികരിക്കുമെന്ന് ഫോർഡ് നേരത്തെ പറഞ്ഞിരുന്നു.