Sunday, August 17, 2025

ഫെഡറൽ ഫാർമകെയർ കരാറിൽ ഒപ്പിട്ട് പ്രിൻസ് എഡ്വേഡ് ഐലൻഡ്

Prince Edward Island signs federal pharmacare agreement

ഷാർലെറ്റ്ടൗൺ : പ്രമേഹ മരുന്നുകളും ഗർഭനിരോധന മാർഗ്ഗങ്ങളും സൗജന്യമായി ലഭിക്കുന്ന ദേശീയ ഫാർമകെയർ കരാറിൽ ഒപ്പിട്ട് പ്രിൻസ് എഡ്വേഡ് ഐലൻഡ്. കരാർ പ്രകാരം നാല് വർഷത്തേക്ക് മൂന്ന് കോടി ഡോളർ പ്രവിശ്യയ്ക്ക് ലഭിക്കും. മാനിറ്റോബ, ബ്രിട്ടിഷ് കൊളംബിയ സർക്കാരുകൾക്ക് പിന്നാലെ ഫെഡറൽ സർക്കാരുമായി ഫാർമകെയർ കരാറിൽ ഒപ്പിടുന്ന മൂന്നാമത്തെ പ്രവിശ്യയാണ് പ്രിൻസ് എഡ്വേഡ് ഐലൻഡ്.

ഈ കരാറിലൂടെ 41,000 ദ്വീപുനിവാസികൾക്ക് ഗർഭനിരോധന മാർഗ്ഗങ്ങളും പ്രമേഹമുള്ള 16,000 പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ മരുന്നുകൾ ലഭിക്കുമെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. കൂടാതെ മറ്റൊരു കരാറിൻ്റെ ഭാഗമായി, അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകളും രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്കുമായി ഒരു കോടി ഡോളർ കൂടി അനുവദിച്ചതായി ഫെഡറൽ ഗവൺമെൻ്റ് റിപ്പോർട്ട് ചെയ്തു.

ഹെൽത്ത് കാർഡുള്ള ആർക്കും ജനന നിയന്ത്രണ, പ്രമേഹ മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ദേശീയ ഫാർമകെയർ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ലിബറൽ ന്യൂനപക്ഷ ഗവൺമെൻ്റിനെ രണ്ട് വർഷത്തിലേറെയായി അധികാരത്തിൽ നിലനിർത്തിയ എൻഡിപിയുമായുള്ള വിതരണ-വിശ്വാസ കരാറിൻ്റെ പ്രധാന ഭാഗമായിരുന്നു ഈ നിയമനിർമ്മാണം. ലിബറൽ സർക്കാർ പ്രോഗ്രാമിനായി 150 കോടി ഡോളർ ബജറ്റിൽ വകയിരുത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!