ഹാലിഫാക്സ് : നോവസ്കോഷ ഹാലിഫാക്സിലെ സെൻ്റ് മാർക്സ് യാക്കോബായ പള്ളിയിൽ നോമ്പിനോടനുബന്ധിച്ച് സുവിശേഷ മഹായോഗം ‘സൗമോ’ Lenten Retreat എന്ന പേരിൽ സംഘടിപ്പിക്കുന്നു. യൂത്ത് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഹാലിഫാക്സിലെ സെൻ്റ്. മെനസ് കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിലാണ് (167 willet street, NS, B3M 3L6) പരിപാടി നടക്കുക.

22-ന് ശനിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം വികാരി ഫാ. എൽദോസ് കക്കാടന്‍റെ അധ്യക്ഷതയിൽ ചേരുന്ന ധ്യാനശുശ്രൂഷയിൽ ഹാലിഫാക്സ് ഇടവക വികാരി ഫാ. ഡാരിസ് ചെറിയാൻ വചന ശുശ്രൂഷ നിർവ്വഹിക്കും. സെൻ്റ് മാർക്സ് ഗായകസംഘം സുവിശേഷ ഗാനങ്ങൾ ആലപിക്കും. പരിപാടികൾക്ക് വികാരി ഫാ. എൽദോസ് കക്കാടൻ, പള്ളി ഭാരവാഹികളായ ജോബിൻ മാത്യു, ഡിബിൻ വർഗീസ്, ക്ലോവർ ജോൺ, യൂത്ത് ഭാരവാഹികളായ ലിജോ ജോർജ്ജ്, ജോയൽ വർഗീസ്, ഡോണി വിത്സൺ, അന്ന മേരി ജെയിംസ്, നീനു മരിയ രാജു, യൂത്ത് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.