Tuesday, October 14, 2025

ബ്രാംപ്ടണിൽ വീട്ടിൽ സ്ഫോടനവും തീപിടിത്തവും: അന്വേഷണം ആരംഭിച്ചു

Video shows explosion at Brampton home gutted by massive fire

ബ്രാംപ്ടൺ : നഗരത്തിലെ ഒരു വീട്ടിൽ സ്ഫോടനവും തുടർന്ന് തീപിടിത്തവും ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ മക്‌ലാഫ്‌ലിൻ റോഡിലെ വെയ്ൻറൈറ്റ് ഡ്രൈവിലുള്ള വീടിനാണ് തീപിടിച്ചത്. വീടിന് തീപിടിക്കുന്നതിന് മുമ്പ് സ്ഫോടനം നടന്നതായി അയൽവീട്ടിലെ സെക്യൂരിറ്റി ഫൂട്ടേജുകൾ പരിശോധനയിൽ കണ്ടെത്തിയതായി പീൽ റീജനൽ പൊലീസ് അറിയിച്ചു.

ഗാരേജിൽ നിന്ന് ആരംഭിച്ച തീപിടിത്തം വീടിൻ്റെ മുകളിലത്തെ നിലകളിലേക്ക് പടർന്നതായി ബ്രാംപ്ടൺ ഡെപ്യൂട്ടി ഫയർ ചീഫ് ആൻഡ്രൂ വോൺ ഹോൾട്ട് പറഞ്ഞു. തീപിടിത്തസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. തീപിടിത്തത്തിലും സ്‌ഫോടനത്തിലും ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി വോൺ ഹോൾട്ട് പറയുന്നു. തീ അണച്ചതായും സമീപത്തെ വീടുകളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കിയതായും പൊലീസ് അറിയിച്ചു. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!