ബ്രാംപ്ടൺ : നഗരത്തിലെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ കുത്തേറ്റ് യുവതി മരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ സ്റ്റീൽസ് അവന്യൂവിന് സമീപം കെന്നഡി റോഡ് സൗത്തിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലാണ് സംഭവം. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പീൽ റീജനൽ പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഗുരുതരമായി പരുക്കേറ്റ നിലയിൽ 40 വയസ്സുള്ള യുവതിയെ കണ്ടെത്തി. ഇവരെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമല്ല. മറ്റ് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അന്വേഷണം ആരംഭിച്ചു. പ്രദേശം ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
