ഓട്ടവ : അലർജിക്ക് സാധ്യതയുള്ളതിനാൽ ലോബ്ലാ വഴി വിൽക്കുന്ന പിസി ബ്ലൂ മെനു ബ്രാൻഡ് ചിക്കൻ ടിക്ക മസാല തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. കാനഡയിലുടനീളം വിറ്റഴിച്ച ഈ ഉൽപ്പന്നത്തിന് ബദാം അടങ്ങിയിട്ടുണ്ടെന്നും അവ അലർജിക്ക് കാരണമായേക്കുമെന്നും ഏജൻസി പറയുന്നു.

ഈ ചിക്കൻ ടിക്ക മസാല ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് അറിയിപ്പിൽ പറയുന്നു. UPC നമ്പർ 0 60383 18241 0, 2025 NO 12 എന്ന കോഡും ഉപയോഗിച്ച് 350 ഗ്രാം പാക്കറ്റിൽ വിൽക്കുന്ന ഈ ഉൽപ്പന്നം തിരിച്ചറിയാൻ സാധിക്കും.