എഡ്മിന്‍റൻ : നോർത്തേൺ ആൽബർട്ട കമ്മ്യൂണിറ്റി ലിറ്റിൽ റെഡ് റിവർ ക്രീ നേഷൻ (എൽആർആർസിഎൻ) യിൽ അഞ്ചാംപനി പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. എഡ്മിന്‍റനിൽ നിന്നും 750 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലിറ്റിൽ റെഡ് റിവർ ക്രീ നേഷൻ ഉൾക്കൊള്ളുന്ന മൂന്ന് കമ്മ്യൂണിറ്റികളിൽ ഒന്നായ ജോൺ ഡി ഓർ പ്രെറിയിലെ നിരവധി കുടുംബങ്ങളെ രോഗം ബാധിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ജനങ്ങൾ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അഞ്ചാംപനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

നിലവിൽ, ഇൻഡിജിനസ് സർവീസസ് കാനഡ, ആൽബർട്ട റീജിയൻ സ്ഥിതിഗതികൾ പരിശോധിക്കാൻ പ്രവിശ്യാ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ആൽബർട്ടയിൽ ഈ വർഷം ഇതുവരെ അഞ്ചാംപനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.