ഹാലിഫാക്സ് : നോവസ്കോഷയിൽ 2025 കാട്ടുതീ സീസൺ ശനിയാഴ്ച ആരംഭിക്കും. പ്രവിശ്യയിൽ കാട്ടുതീ സീസൺ മാർച്ച് 15 മുതൽ ഒക്ടോബർ 15 വരെയായിരിക്കുമെന്ന് ഹാലിഫാക്സ് റീജനൽ മുനിസിപ്പാലിറ്റി അറിയിച്ചു. സീസണിലുടനീളം നിയന്ത്രണങ്ങൾ നിലവിലുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

ജനങ്ങൾക്ക് ഫയർസ്മാർട്ട് പ്രോഗ്രാം ഉപയോഗിച്ച് കാട്ടുതീ അപകടസാധ്യത പരിശോധിക്കാൻ സാധിക്കുമെന്ന് മുനിസിപ്പാലിറ്റി പറയുന്നു. ദൈനംദിന കാട്ടുതീ നിയന്ത്രണങ്ങൾ പരിശോധിക്കുക, തീ പൂർണ്ണമായും കെടുത്തുക, തീ പടരുന്നത് ശ്രദ്ധിക്കുക തുടങ്ങിയ പ്രവിശ്യ മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.