ഹാലിഫാക്സ് : ബുധനാഴ്ച രാവിലെ നോവസ്കോഷ ഡാർട്ട്‌മൗത്തിൽ കനത്ത വൈദ്യുതി തടസ്സമുണ്ടായതായി റിപ്പോർട്ട്. മെയിൻ-പോർട്ട്‌ലാൻഡ് സ്ട്രീറ്റുകളുടെ അതിർത്തി പ്രദേശത്തെ ഏകദേശം 6,000 ഉപയോക്താക്കളെ തടസ്സം ബാധിച്ചിട്ടുണ്ട്.

വൈദ്യുതി മുടക്കത്തിന്‍റെ കാരണം വ്യക്തമല്ല. രാവിലെ ഒമ്പതരയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നോവസ്കോഷ പവർ അറിയിച്ചു.