Wednesday, October 15, 2025

മൺട്രിയോളിൽ യുവാവ് കുത്തേറ്റു മരിച്ചു

Man stabbed and killed in Montreal

മൺട്രിയോൾ : നഗരത്തിൽ കുത്തേറ്റ് യുവാവ് മരിച്ചതായി മൺട്രിയോൾ പൊലീസ് (എസ്‌പിവിഎം). ഈ വർഷം മൺട്രിയോളിൽ നടന്ന അഞ്ചാമത്തെ കൊലപാതകമാണിത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഹോചെലഗ-മൈസണ്യൂവിന് സമീപം റൂവൻ, ഡെസെറി സ്ട്രീറ്റുകളുടെ ഇന്‍റർസെക്ഷനിലാണ് 34 വയസ്സുള്ള യുവാവിന് കുത്തേറ്റത്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് സാങ്കേതിക വിദഗ്ധർ അടക്കം പരിശോധന ആരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിക്കുമെന്ന് എസ്പിവിഎം വക്താവ് കാരൊലിൻ ഷെവ്രെഫിൽസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!