ലണ്ടൻ ഒൻ്റാരിയോ : മലയാളി അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ഇൻ ഒൻ്റാരിയോ (മാസോ) സോഷ്യൽ വർക്ക് ദിനവും വനിതാ ദിനാചരണവും സംഘടിപ്പിക്കുന്നു. നാളെ (മാർച്ച് 14, ശനിയാഴ്ച) രാവിലെ പത്തര മുതൽ പന്ത്രണ്ടര വരെ ലണ്ടൻ ഒൻ്റാരിയോയിലാണ് (1092 Dearness Dr) പരിപാടി നടക്കുക.

എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശങ്ങൾ, അവസരങ്ങൾ, അധികാരം എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ലണ്ടൻ ഫൻഷാവ് പാർലമെൻ്റ് അംഗം ലിൻഡ്സി മത്തിസേൻ മുഖ്യാതിഥി ആയിരിക്കും. തെയിംസ് വാലി ഫാമിലി സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ നിക്കോള മെമോ മുഖ്യ സന്ദേശം നൽകും.