ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക് സെൻ്റ് ജോണിലെ വീടിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ നഗരത്തിലെ ഒരു വീട്ടിൽ വെൽനസ് പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥരാണ് ഇവരെ കണ്ടെത്തിയത്. വീടിനുള്ളിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതായി സെൻ്റ് ജോൺ പൊലീസ് അറിയിച്ചു.

മൂവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കേസിൽ അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.