ഓട്ടവ : ഫെഡറൽ ഗവൺമെൻ്റിൻ്റെ താൽക്കാലിക നികുതി ഇളവ് അവസാനിച്ചതിനാൽ ഫെബ്രുവരിയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ജനുവരിയിലെ 1.9 ശതമാനത്തിൽ നിന്നും 2.6 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയർന്നത്. നികുതി ഇളവ് ഇല്ലായിരുന്നെങ്കിൽ, ഫെബ്രുവരിയിൽ പണപ്പെരുപ്പം മൂന്ന് ശതമാനത്തിൽ എത്തുമായിരുന്നുവെന്നും ഫെഡറൽ ഏജൻസി പറയുന്നു.

ഫെബ്രുവരി 15 വരെ ടാക്സ് ഹോളിഡേ നിലവിലിരിക്കെ, റസ്റ്ററൻ്റ് ഭക്ഷണ വില വർഷാവർഷം 1.4 ശതമാനം കുറഞ്ഞു. എന്നാൽ, വിൽപ്പന നികുതി പുനരാരംഭിച്ചതോടെ ഫെബ്രുവരിയിലെ മൊത്തത്തിലുള്ള വില സൂചികയിലെ വർധനയ്ക്ക് കാരണമായതും റസ്റ്ററൻ്റ് ഭക്ഷണ വിലയാണെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.