ഓട്ടവ : ഈ മാസത്തെ മൂന്നാമത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 536 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന്, അപേക്ഷകർക്ക് 736 എന്ന ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ ആവശ്യമായിരുന്നു.

മാർച്ച് 3-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), മാർച്ച് 6-ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായും എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തിയിരുന്നു. 2025-ലെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകൾ കനേഡിയൻ എക്‌സ്‌പീരിയൻസ് ക്ലാസ് (CEC), PNP, ഫ്രഞ്ച് ഭാഷയിലുള്ള ഉദ്യോഗാർത്ഥികൾക്കിടയിൽ മാറിമാറി നടക്കുന്നു. അതേസമയം ഈ വർഷം ചില വലിയ നറുക്കെടുപ്പുകളും ഐആർസിസി നടത്തിയിരുന്നു. ഈ നറുക്കെടുപ്പുകളിലൂടെ ആയിരക്കണക്കിന് ഐടിഎകൾ ഉദ്യോഗാർത്ഥികൾക്ക് നൽകി. ഫെബ്രുവരി 5-ന് നടന്ന അവസാന CEC നറുക്കെടുപ്പിൽ, CRS കട്ട്ഓഫ് സ്‌കോർ 521 ഉള്ള 4,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. ഫെബ്രുവരി 19, മാർച്ച് 6 തീയതികളിൽ നടന്ന രണ്ട് ഫ്രഞ്ച് ഭാഷാ നറുക്കെടുപ്പുകളിലായി നാലായിരത്തിലധികം ഉദ്യോഗാർത്ഥികൾക്ക് വീതം ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു.