ഹാലിഫാക്സ് : ഫെബ്രുവരിയിൽ നഗരത്തിലെ വീടുകളുടെ വില ഉയർന്നതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ. ഹാലിഫാക്സ്-ഡാർട്ട്‌മൗത്തിലെ വീടുകളുടെ വില ഫെബ്രുവരിയിൽ 0.5% ഉയർന്ന് 557,300 ഡോളറിലെത്തി. എന്നാൽ, നോവസ്കോഷയിൽ മൊത്തത്തിൽ വീടുകളുടെ വിലയിൽ 1.2% ഇടിവ് രേഖപ്പെടുത്തി. ദേശീയതലത്തിൽ, മൊത്തത്തിലുള്ള വീടിൻ്റെ വില കഴിഞ്ഞ മാസം വർഷം തോറും 0.8% കുറഞ്ഞു.

അറ്റ്‌ലാൻ്റിക് കാനഡയിൽ, ഗ്രേറ്റർ മോങ്ക്ടണിൽ ഫെബ്രുവരിയിൽ 0.1% കുറവുണ്ടായപ്പോൾ ഫ്രെഡറിക്ടണിൽ വില 0.6% ഉയർന്നു. ന്യൂബ്രൺസ്വിക്കിൽ മൊത്തത്തിൽ വീടുകളുടെ വില 10.7% വർധിച്ചതായും അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മോങ്ക്ടൺ (5.0%), ഫ്രെഡറിക്ടൺ (18.2%), സെൻ്റ് ജോൺ (16.6%) എന്നീ നഗരങ്ങളിൽ വീടുകളുടെ വില ഉയർന്നു. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ, വീടുകളുടെ വില ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ 0.8% കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.6% ഉയർന്നതായും കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ അറിയിച്ചു. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ഫെബ്രുവരിയിൽ 0.5% നേട്ടവും 8.0% വാർഷിക വർധനയും രേഖപ്പെടുത്തി. അതേസമയം സെൻ്റ് ജോൺസിൽ വീടുകളുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 1.0 ശതമാനവും 2024-നെക്കാൾ 12.8 ശതമാനവും വർധന ഉണ്ടായി.