Monday, August 18, 2025

ബസ് യാത്രക്കൂലി വർധിപ്പിച്ച് ബിസി ട്രാൻസിറ്റ്

BC Transit hikes bus fares in Victoria, Nanaimo

വൻകൂവർ : വർധിച്ചുവരുന്ന പ്രവർത്തനച്ചെലവ് ചൂണ്ടിക്കാട്ടി, വിക്ടോറിയ, നാനൈമോ എന്നിവിടങ്ങളിലെ ബസ് യാത്രക്കൂലി വർധിപ്പിക്കാനൊരുങ്ങി ബിസി ട്രാൻസിറ്റ്. അടുത്ത മാസം മുതൽ ബസ് നിരക്ക് വർധന പ്രാബല്യത്തിൽ വരും. വിക്ടോറിയയിലെ നിരക്കുകൾ ഏപ്രിൽ 1 മുതൽ 2.50 ഡോളറിൽ നിന്നും 3 ഡോളറായി വർധിക്കും. മൾട്ടി-റൈഡ് DayPASS നിരക്ക് അഞ്ച് ഡോളറിൽ നിന്നും ആറ് ഡോളറായും ഉയരുമെന്ന് ട്രാൻസിറ്റ് ഓപ്പറേറ്റർ പറയുന്നു. നിരക്ക് വർധനയ്ക്ക് വിക്ടോറിയ റീജനൽ ട്രാൻസിറ്റ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ടെന്നും ക്രൗൺ കോർപ്പറേഷൻ അറിയിച്ചു. 2010-ന് ശേഷം ആദ്യമായാണ് തലസ്ഥാന മേഖല നിരക്ക് വർധന നടപ്പിലാക്കുന്നത്.

പുതിയ വിലനിർണ്ണയത്തിൻ്റെ ഭാഗമായി, HandyDART യാത്രക്കാർക്കുള്ള 10 ടിക്കറ്റുകളുടെ ഒരു ബുക്ക്‌ലെറ്റിൻ്റെ നിക്ക് 25 ഡോളറിൽ നിന്നും 30 ഡോളറായും വർധിക്കും. എന്നാൽ, യുവാക്കൾക്കും മുതിർന്നവർക്കും വിദ്യാർത്ഥികൾക്കുമുള്ള 30 ദിവസത്തെ കൺസഷൻ പാസ് ($45), സാധാരണ 30 ദിവസത്തെ മുതിർന്നവർക്കുള്ള പാസ് ($85) എന്നിവയുൾപ്പെടെ മറ്റെല്ലാ നിരക്കുകളും അതേപടി തുടരുമെന്ന് ബിസി ട്രാൻസിറ്റ് അറിയിച്ചു.

അതേസമയം, നാനൈമോയിലെ ട്രാൻസിറ്റ് യാത്രക്കാരും ഏപ്രിൽ 1-ന് കൂടുതൽ പണം നൽകേണ്ടി വരും. നഗരത്തിലെ ടിക്കറ്റ് നിരക്ക് 2.50 ഡോളറിൽ നിന്നും 2.75 ഡോളറായും ഒരു DayPASS-ൻ്റെ വില 5 ഡോളറിൽ നിന്നും 5.50 ഡോളറായും വർധിക്കും. നാനൈമോയിലെ 30 ദിവസത്തെ കൺസഷൻ പാസിൻ്റെ വില 40 ഡോളറിൽ നിന്നും 45 ഡോളറായി ഉയരും. അതേസമയം 40 ഡോളർ ആയിരുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള 30 ദിവസത്തെ പാസുകൾക്കുള്ള നിരക്ക് 45 ഡോളർ ആകും. യൂണിവേഴ്‌സിറ്റി സെമസ്റ്റർ പാസുകൾ 170 ഡോളറിൽ നിന്നും 176 ഡോളറായി വർധിക്കുമെന്നും ബിസി ട്രാൻസിറ്റ് അറിയിച്ചു. 2016-ലാണ് നാനൈമോയിലെ ബസ് യാത്രാനിരക്കുകൾ വർധിപ്പിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!