Wednesday, December 10, 2025

ഭവന പ്രതിസന്ധി: പുതിയ വീടുകളുടെ ജിഎസ്ടി ഒഴിവാക്കും; മാർക്ക് കാർണി

Carney eliminates GST for first-time homebuyers on homes under $1 million

ഓട്ടവ : രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. പത്ത് ലക്ഷം ഡോളറോ അതിൽ താഴെയോ വിലയുള്ള വീടുകൾക്കാണ് നികുതി ഇളവ് ബാധകമാകുന്നത്. ജിഎസ്ടി പിൻവലിക്കുന്നതോടെ കനേഡിയൻ പൗരന്മാർക്ക് 50,000 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ, ഭവനനിർമ്മാണ ചെലവ് കുറയുകയും രാജ്യത്തുടനീളം പുതിയ വീടുകളുടെ നിർമ്മാണം വർധിക്കുമെന്നും മാർക്ക് കാർണി പറഞ്ഞു.

എന്നാൽ, അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി സർക്കാർ രൂപീകരിച്ചാൽ മാത്രമേ മാർക്ക് കാർണിക്ക് ഈ വാഗ്ദാനം യാഥാർത്ഥ്യമാക്കാൻ കഴിയൂ. ഏപ്രിൽ 28-ന് ഫെഡറൽ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന. എന്നാൽ, തിരഞ്ഞെടുപ്പ് ഏപ്രിൽ 28-നാണോ മെയ് 5-നാണോ നടത്തുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും എന്നാൽ ഞായറാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

cansmiledental

അതേസമയം കഴിഞ്ഞ വർഷം ഒക്ടോബറിൽ, കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് തൻ്റെ പാർട്ടി അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പത്ത് ലക്ഷം ഡോളറിൽ താഴെ വിലയുള്ള പുതിയ വീടുകളുടെ GST ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ വീടുകളുടെ വിൽപ്പന നികുതി ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!