കാൽഗറി : തെക്കൻ ആൽബർട്ടയിലെ കാനഡ-യുഎസ് അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ. കാൽഗറി സ്വദേശിയായ അർഷ്ദീപ് സിങ് (26) ആണ് 108 കിലോഗ്രാം കൊക്കെയ്നുമായി അറസ്റ്റിലായത്. കൗട്ട്സ് പോർട്ട് ഓഫ് എൻട്രി വഴി കാനഡയിലേക്ക് കടന്ന ട്രാൻസ്പോർട്ട് ട്രക്കിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു.

യുഎസിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് CBSA സതേൺ ആൽബർട്ട ആൻഡ് സതേൺ സസ്കാച്വാൻ ഡിസ്ട്രിക്റ്റ് ഡയറക്ടർ ബെൻ ടേം അറിയിച്ചു. മയക്കുമരുന്ന് കള്ളക്കടത്ത്, മയക്കുമരുന്ന് കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അർഷ്ദീപ് സിങിനെതിരെ ചുമത്തിയിരിക്കുന്നത്.