വിനിപെഗ് : പ്രവിശ്യാ സർക്കാരുമായുണ്ടാക്കിയ നാല് വർഷത്തെ കരാറിന് അംഗീകാരം നൽകി മാനിറ്റോബ അലൈഡ് ഹെൽത്ത് കെയർ വർക്കേഴ്സ്. കരാറിൽ വേതന വർധന അടക്കമുള്ളവ ഉൾപ്പെടുന്നതായി 7,000 ഹെൽത്ത് കെയർ വർക്കേഴ്സിനെ പ്രതിനിധീകരിക്കുന്ന മാനിറ്റോബ അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊഫഷണലുകൾ (MAHCP) അറിയിച്ചു. യൂണിയൻ അംഗങ്ങളിൽ ഭൂരിഭാഗവും കരാറിന് അനുകൂലമായി വോട്ട് ചെയ്തതായി MAHCP പറയുന്നു. ഷെയർഡ് ഹെൽത്ത്, വിനിപെഗ്-ചർച്ചിൽ, നോർത്തേൺ ഹെൽത്ത് റീജിയൻ എംപ്ലോയർ ഓർഗനൈസേഷനുകൾ എന്നിവർ കരാറിൽ ഉൾപ്പെടുന്നു.

നാലു വർഷത്തിനുള്ളിൽ 12.25% പൊതുവേതന വർധനയും തൊഴിൽ-ജീവിത ബാലൻസ്, ജോലിഭാരം, സുരക്ഷാ ആശങ്കകൾ എന്നിവ മെച്ചപ്പെടുത്തലും കരാറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഹെൽത്ത്‌കെയർ എംപ്ലോയി ബെനഫിറ്റ് പ്ലാനിലെ മെച്ചപ്പെടുത്തലുകൾ ഉൾപ്പെടെ, നിലനിർത്തൽ, റിക്രൂട്ട്‌മെൻ്റ് എന്നിവയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പുതിയ കരാറിൽ ഇല്ലെന്നും MAHCP അറിയിച്ചു. എംഎഎച്ച്‌സിപി അംഗങ്ങൾ ഒരു വർഷത്തോളമായി കരാറില്ലാതെയാണ് ജോലി ചെയ്തിരുന്നത്.