Wednesday, September 10, 2025

കനേഡിയൻ കൊച്ചിൻ ക്ലബിന് പുതുനേതൃത്വം

New leadership for the Canadian Cochin Club

ടൊറൻ്റോ : കനേഡിയൻ കൊച്ചിൻ ക്ലബ് 2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാർച്ച് എട്ട് ശനിയാഴ്ച മിസ്സിസാഗയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ബോർഡ് ഓഫ് ഡയറക്ടർമാരെയും ഭാരവാഹികളെയും തിരഞ്ഞെടുത്തത്. ക്ലബ് സ്ഥാപക അംഗങ്ങളായ ബോബൻ ജയിംസ്, സജീഷ് ജോസഫ്, ബോസ്കോ ആന്‍റണി, മാനുവൽ പുത്തൻപാടത്ത് എന്നിവർക്കൊപ്പം വിപിൻ ശിവദാസസുമാണ് പുതിയ ബോർഡ് ഓഫ് ഡയറക്ടർമാർ.

കനേഡിയൻ കൊച്ചിൻ ക്ലബിന്‍റെ സ്ഥാപക അംഗം കൂടിയായ അനിൽകുമാർ വൈറ്റിലയാണ് പ്രസിഡൻ്റ്. സെക്രട്ടറിയായി സജികുമാർ പങ്കജാക്ഷനെയും വൈസ് പ്രസിഡൻ്റായി വർഗീസ് തോമസിനെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. തോമസ് വിനോദ് സേവ്യർ (ട്രഷറർ), അലീന നിക്സൺ (ജോയിൻ്റ് സെക്രട്ടറി), മാനുവൽ പുത്തൻപാടത്ത് (ജോയിൻ്റ് ട്രഷറർ) എന്നിവരും ഭാരവാഹികളാണ്. അരുൺ ജോസഫ് ആണ് പുതിയ ഓഡിറ്റർ. കമ്മറ്റി അംഗങ്ങളായി ബിജു ഫിലിപ്പ്, എലിസബത്ത് എബ്രഹാം, സാലു ജീൻ മാത്യൂസ്, ജീൻ സി.പി, രജനീഷ് ബി കർത്ത, മനോജ് എം.എം, മാളവിക ജിബിൻ, ജിബിൻ സി.ജെ എന്നിവരെയും തിരഞ്ഞെടുത്തു.

ക്ലബിലേക്കുള്ള പുതിയ അംഗത്വ വിതരണം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സജീഷ് ജോസഫ് +1 (905) 351-2098, സജികുമാർ  (647) 994-1348.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!