മൺട്രിയോൾ : പ്രവിശ്യയിലുടനീളം ഭവനരഹിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കെബെക്ക് സർക്കാരിന് അഞ്ച് കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. ഈ ധനസഹായം 2024 ഡിസംബർ 12-ന് ഒപ്പുവച്ച ഫെഡറൽ സർക്കാർ-കെബെക്ക് ഉടമ്പടിയെ തുടർന്നാണ്. ഭവന പ്രതിസന്ധി, ഒപിയോയിഡ് ഉപയോഗത്തിലെ വർധന, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ കാരണം കോവിഡ് മഹാമാരിക്കാലം മുതൽ കെബെക്കിലുടനീളം ഭവനരഹിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

അടുത്ത രണ്ടു വർഷത്തിനുള്ളിൽ പ്രവിശ്യയിലുടനീളം ഡ്രോപ്പ്-ഇൻ ഷെൽട്ടറുകൾ, എമർജൻസി ഷെൽട്ടറുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് ഫണ്ട് വിനിയോഗിക്കും. കൂടാതെ ഈ ഫണ്ടിലൂടെ ഭവനരഹിതരായ ആളുകളെ കണ്ടെത്തി സുരക്ഷിതമാക്കുന്നതിനായുള്ള മൊബൈൽ ടീമുകളെ ശക്തിപ്പെടുത്തും. പ്രവിശ്യയിലെ ഡേ സെൻ്ററുകൾ, ഫുഡ് ബാങ്കുകൾ എന്നിവയ്ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്.