ഹാലിഫാക്സ് : നോവസ്കോഷയിലും ന്യൂബ്രൺസ്വിക്കിലും ഡീസൽ വിലയിൽ കുറവുണ്ടായപ്പോൾ മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും പെട്രോൾ വില ഒറ്റരാത്രികൊണ്ട് വർധിച്ചു.
നോവസ്കോഷ
നോവസ്കോഷയിൽ സാധാരണ പെട്രോളിന്റെ വില ലിറ്ററിന് 4.7 സെൻ്റ് വർധിച്ചു. ഇതോടെ ഹാലിഫാക്സ് മേഖലയിൽ പെട്രോൾ വില ലിറ്ററിന് 160.0 സെൻ്റായി. അതേസമയം ഡീസൽ വില 1.1 സെൻ്റ് കുറവ് രേഖപ്പെടുത്തി. ഇപ്പോൾ ഡീസലിന് ലിറ്ററിന് 178.0 സെൻ്റാണ് പുതിയ വില. കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന്റെ വില 162.0 സെൻ്റായി ഉയർന്നു. നഗരത്തിലെ ഡീസലിൻ്റെ ഏറ്റവും കുറഞ്ഞ വില ഇപ്പോൾ ലിറ്ററിന് 180.0 സെൻ്റാണ്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോളിന്റെ വില 1.2 സെൻ്റ് വർധിച്ച് ലിറ്ററിന് 163.0 സെൻ്റായി. അതേസമയം ദ്വീപിൽ ഡീസൽ വിലയിൽ മാറ്റമില്ല. ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 189.3 സെൻ്റാണ്.
ന്യൂബ്രൺസ്വിക്ക്
ന്യൂബ്രൺസ്വിക്കിൽ, സാധാരണ പെട്രോളിന്റെ വിലയിൽ ലിറ്ററിന് 2.1 സെൻ്റ് വർധന ഉണ്ടായി. ഇതോടെ പുതിയ വില ലിറ്ററിന് 160.1 സെൻ്റായി. എന്നാൽ, പ്രവിശ്യയിലെ ഡീസൽ വില 1.3 സെൻ്റ് കുറഞ്ഞു. ലിറ്ററിന് 183.0 സെൻ്റാണ് ഇപ്പോളത്തെ വില.