വിനിപെഗ് : താരിഫ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവിശ്യാ EV റിബേറ്റ് പ്രോഗ്രാമിൽ നിന്ന് ടെസ്‌ലയെയും ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കി മാനിറ്റോബ സർക്കാർ. ടെസ്‌ല വാഹനങ്ങൾക്കും ചൈനയിൽ നിർമ്മിക്കുന്ന ഇവികൾക്കും ഇനിമുതൽ റിബേറ്റ് അനുവദിക്കില്ലെന്ന് മാനിറ്റോബ ധനമന്ത്രി അഡ്രിയൻ സാല പ്രഖ്യാപിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി അടുത്ത് പ്രവർത്തിക്കുന്നതിനാൽ, സിഇഒ ഇലോൺ മസ്‌കിൻ്റെ നടപടികളിൽ ഇലക്ട്രിക് കാർ കമ്പനിയെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ടെസ്‌ല ടേക്ക്‌ഡൗൺ’ പ്രതിഷേധത്തിൽ കാനഡക്കാർ ചേർന്നതോടെയാണ് നടപടി.

ഈ വർഷം, പ്രവിശ്യ EV റിബേറ്റ് പ്രോഗ്രാമിനായി ഒരു കോടി 48 ലക്ഷം ഡോളർ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ഫണ്ടിലൂടെ ഉപയോഗിച്ചതും പുതിയതുമായ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് യഥാക്രമം 2,500, 4,000 ഡോളർ ഇളവും പ്രവിശ്യ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.