ടൊറൻ്റോ : നഗരമധ്യത്തിൽ പിക്കപ്പ് ട്രക്ക് ഇടിച്ച് 70 വയസ്സുള്ള വയോധിക മരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്ട്രാച്ചൻ അവന്യൂവിന് സമീപം മാസി സ്ട്രീറ്റ്, കിങ് സ്ട്രീറ്റ് വെസ്റ്റിലാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പിന്നീട് ഇവരിൽ മരിച്ചതായി സ്ഥിരീകരിച്ചു.

അതേസമയം നോർത്ത് യോർക്കിൽ, ഈ അപകടത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് കാൽനടയാത്രക്കാരിയായ യുവതിയെ വാഹനം ഇടിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ യങ് സ്ട്രീറ്റിൽ ഷെപ്പേർഡ് അവന്യൂ ഈസ്റ്റിലാണ് സംഭവം. 30 വയസ്സുള്ള യുവതിയെ വാഹനം ഇടിച്ചിടുകയായിരുന്നു. ഇവർക്ക് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു അപകടങ്ങളിലും അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
