കാൽഗറി : ആൽബർട്ട സെൻട്രൽ റോക്കീസിലെ നിരവധി പ്രദേശങ്ങളിൽ ശക്തമായ ഹിമപാതത്തിന് സാധ്യതയുണ്ടെന്ന് അവലാഞ്ച് കാനഡ. ബാൻഫ്, യോഹോ, കൂറ്റെനെ, ജാസ്പർ നാഷണൽ പാർക്കുകൾ, കനനാസ്‌കിസ് കൗണ്ടി എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. മാർച്ച് 24 തിങ്കളാഴ്ച വരെ മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരും. ബാക്ക്‌കൺട്രി സന്ദർശകർ ഹിമപാത മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

താപനില ഉയർന്നതോടെ ദുർബലമായ മഞ്ഞുപാളിയെ മൂടിയ മഞ്ഞ് ഉരുകിയതോടെ ഈ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി വലിയ ഹിമപാതങ്ങൾ ഉണ്ടായിരുന്നു. ബാൻഫിലും കെ-കൺട്രിയിലും ഉണ്ടായ ശക്തമായ ഹിമപാതത്തിൽ രണ്ട് സ്കീയർമാർ കൊല്ലപ്പെട്ടിരുന്നു.