ലണ്ടൻ ഒൻ്റാരിയോ : സെൻ്റ് മേരീസ് സിറോ മലബാർ കത്തോലിക്ക ചർച്ചിന്‍റെ നേതൃത്വത്തിൽ ‘വർണം 2025’ എന്ന പേരിൽ ഇന്‍റർ കമ്മ്യൂണിറ്റി കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിക്കുന്നു. മറ്റു മത സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തത്തോടെ മെയ് പത്തിനാണ് പ്രോഗാം നടക്കുക.

‘വർണം 2025’-ന്‍റെ ആദ്യ ടിക്കറ്റ് വിൽപ്പന നാളെ (മാർച്ച് 22) രാവിലെ പതിനൊന്ന് മണിക്ക് സ്‌പൈക്കേഴ്‌സ് സ്പോർട്സ് ആൻഡ് റിക്രിയേഷൻ സെന്‍ററിൽ (284 Adelaide street) നടക്കും. ചടങ്ങിൽ കൾച്ചറൽ പ്രോഗ്രാമിന്‍റെ സ്പോൺസർമാരെ പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു.