ബ്രാംപ്ടൺ : നഗരത്തിൽ വീടും വാഹനവും തീവെച്ച് നശിപ്പിച്ച കേസിൽ മൂന്ന് ഇന്ത്യൻ വംശജർ അറസ്റ്റിൽ. കേസിൽ ബ്രാംപ്ടൺ സ്വദേശികളായ ധനഞ്ജയ് ധനഞ്ജയ് (23), അവതാർ സിങ് (21), ഗൗരവ് കടാരിയ (21) എന്നിവരാണ് അറസ്റ്റിലായത്.

മാർച്ച് 19 ബുധനാഴ്ച ബ്രാംപ്ടണിലെ ഹുറൻ്റാറിയോ സ്ട്രീറ്റിലെ വെക്‌സ്‌ഫോർഡ് ഡ്രൈവിലുള്ള വീടിനും വാഹനത്തിനുമാണ് പ്രതികൾ തീവെച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ 22 ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയെ 905-453-2121 എന്ന നമ്പറിലോ 1-800-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പീൽ പൊലീസ് അഭ്യർത്ഥിച്ചു.