Monday, August 18, 2025

ഇനി തിരഞ്ഞെടുപ്പ് ആവേശം: ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28-ന്

Federal election will be announced for April 28

ഓട്ടവ : കാനഡയുടെ അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28 തിങ്കളാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി മാർക്ക് കാർണി ഞായറാഴ്ച ഗവർണർ ജനറൽ മേരി സൈമണെ സന്ദർശിക്കും. തുടർന്ന് അദ്ദേഹം ഗവർണർ ജനറലിനോട് പാർലമെൻ്റ് പിരിച്ചുവിടാൻ ആവശ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

ഇലക്ഷൻ കാനഡ നിയമപ്രകാരം, ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുറഞ്ഞത് 37 ദിവസം ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസവും തിരഞ്ഞെടുപ്പ് ദിനവും ഈ കാലയളവിന്‍റെ ഭാഗമായി കണക്കാക്കും. ഈസ്റ്റർ വാരാന്ത്യത്തിൽ മുൻകൂർ വോട്ടെടുപ്പ് നടക്കുമെന്നാണ് ഇതിനർത്ഥം. ഇതോടെ കനേഡിയൻ നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ പ്രചാരണ കാലയളവ് കാർണി തിരഞ്ഞെടുത്തുവെന്നാണ് ഏപ്രിൽ 28 എന്ന തീയതി അർത്ഥമാക്കുന്നത്. 2021 വേനൽക്കാലത്ത് നടന്ന അവസാന ഫെഡറൽ തിരഞ്ഞെടുപ്പും 37 ദിവസ പ്രചാരണ കാലയളവിലുള്ളതായിരുന്നു.

അതേസമയം, ജനുവരി 6-ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിന് ശേഷം – പാർലമെൻ്റ് തിങ്കളാഴ്‌ച കൂടാനിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഇതിലൂടെ ഔദ്യോഗിക പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ അവിശ്വാസ പ്രമേയത്തെ നേരിടാതെ രക്ഷപ്പെടാൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് സാധിക്കും. കാർണി നിലവിൽ ഹൗസ് ഓഫ് കോമൺസിൽ അംഗം അല്ലെന്നുള്ളതും ശ്രദ്ധേയമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!