Tuesday, October 14, 2025

ടെസ്‌ലയ്‌ക്കെതിരെ നോവസ്കോഷയും: EV റിബേറ്റിൽ നിന്ന് ഒഴിവാക്കി

Nova Scotia also against Tesla: Excluded from EV rebate

ഹാലിഫാക്സ് : യുഎസ് ഭരണകൂടവുമായി സിഇഒ ഇലോൺ മസ്കിനുള്ള ബന്ധവും കാനഡയുമായുള്ള വ്യാപാരയുദ്ധവും കാരണം പ്രവിശ്യാ EV റിബേറ്റ് പ്രോഗ്രാമിൽ നിന്ന് ടെസ്‌ലയെ ഒഴിവാക്കി നോവസ്കോഷ. ടെസ്‌ല വാഹനങ്ങളെ സബ്‌സിഡി പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കണമെന്ന് എൻഡിപി അംഗം സൂസൻ ലെബ്ലാ ആവശ്യപ്പെട്ടതിനെ തുടർന്ന് നിയമസഭയിൽ വോട്ടെടുപ്പ് നടത്തിയാണ് പ്രവിശ്യ സർക്കാർ തീരുമാനത്തിലെത്തിയത്. വോട്ടെടുപ്പിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാരിനൊപ്പം എൻഡിപി, ലിബറൽ പ്രതിപക്ഷ പാർട്ടികളും പങ്കുചേർന്നു. EV റിബേറ്റ് പ്രോഗ്രാം വഴി ഇലക്ട്രിക്കൽ വാഹനങ്ങൾ വാങ്ങുമ്പോൾ 2000 മുതൽ 3000 ഡോളർ വരെ സബ്‌സിഡി നൽകിയിരുന്നു. ടെസ്‌ല ഉടമ ഇലോൺ മസ്ക് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ചേർന്ന് കാനഡയ്‌ക്കെതിരെ സാമ്പത്തിക യുദ്ധം നടത്തുന്നു, അതിനെതിരെ പ്രതികരിക്കാനുള്ള ചെറിയൊരു മാർഗ്ഗമാണിതെന്ന് സൂസൻ ലെബ്ലാ പറയുന്നു.

ഈ ആഴ്ച ആദ്യം, മാനിറ്റോബയുടെ എൻഡിപി സർക്കാർ ടെസ്‌ലയെയും ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങളെയും ഇവി റിബേറ്റ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ ഇലക്ട്രിക് വാഹന റിബേറ്റ് പ്രോഗ്രാമിൽ നിന്ന് പുതിയ ടെസ്‌ല ഉൽപ്പന്നങ്ങൾ നിരോധിക്കുന്നതായി ബിസി ഹൈഡ്രോയും അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!