Tuesday, October 14, 2025

ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: റാൻഡി ബോസ്നോ

Randy Boissonnault not running in upcoming election

ഓട്ടവ : അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ കാബിനറ്റ് മന്ത്രി റാൻഡി ബോസ്നോ. കഴിഞ്ഞ വർഷം തനിക്കും കുടുംബത്തിനും പ്രയാസകരമായ ഒന്നായിരുന്നുവെന്ന് മുൻ കാബിനറ്റ് മന്ത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. തൻ്റെ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള വിവാദങ്ങൾക്ക് ഇടയിൽ റാൻഡി ബോസ്നോ നവംബറിൽ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു.

എഡ്മിന്‍റൻ സെൻ്റർ റൈഡിങ്ങിൽ നിന്നും 2015-ൽ ആദ്യമായി പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2019-ൽ തോറ്റിരുന്നു. പിന്നീട് റാൻഡി ബോസ്നോ 2021-ൽ തന്‍റെ സീറ്റ് വീണ്ടെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!