സാസ്കറ്റൂൺ : സുരക്ഷാ കാരണങ്ങളാൽ നഗരത്തിലെ രണ്ടു സിറ്റി ലൈബ്രറികൾ താൽക്കാലികമായി അടച്ചിടുമെന്ന് സാസ്കറ്റൂൺ പബ്ലിക് ലൈബ്രറി (SPL) അറിയിച്ചു. മാർച്ച് 23 മുതൽ ഫ്രാൻസെസ് മോറിസൺ സെൻട്രൽ ലൈബ്രറിയും ഡോ. ഫ്രെഡ അഹെനക്യു ലൈബ്രറിയും ഏപ്രിൽ 13 വരെ അടച്ചിടും.

ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതും കമ്മ്യൂണിറ്റിയിലെ ഒപിയോയിഡ് വിഷബാധ പ്രതിസന്ധിയും കാരണം സുരക്ഷിതവും ഫലപ്രദവുമായി സിറ്റി ലൈബ്രറികളിലെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി എസ്‌പിഎൽ സിഇഒ കരോൾ ഷെപ്‌സ്റ്റോൺ പറയുന്നു. ലൈബ്രറിക്കുള്ളിൽ ലൈബ്രറി സ്റ്റാഫിന് നേരെ ആളുകളിൽ നിന്ന് അക്രമാസക്തമായ പെരുമാറ്റം വർധിക്കുന്നതിൽ ആശങ്ക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടച്ചുപൂട്ടൽ സമയത്ത്, സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിലും ജീവനക്കാർക്ക് പരിശീലനവും വെൽനസ് പിന്തുണയും നൽകുകയും ലൈബ്രറി സേവനങ്ങളിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിൽ SPL ശ്രദ്ധ കേന്ദ്രീകരിക്കും. ഏപ്രിൽ 14-ന് ഹോൾഡ് പിക്കപ്പുകൾക്കായി ഈ ലൊക്കേഷനുകൾ വീണ്ടും തുറക്കാനും ഏപ്രിൽ 21-ന് റെഗുലർ സർവീസ് പുനരാരംഭിക്കാനും പദ്ധതിയിടുന്നതായി എസ്പിഎൽ പറയുന്നു.