കാൽഗറി : വടക്കുകിഴക്കൻ കാൽഗറിയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരാവസ്ഥയിൽ. ഇന്ന് പുലർച്ചെയാണ് മാരകമായ തീപിടുത്തം ഉണ്ടായതെന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റ് (CFD) വ്യക്തമാക്കി. അഗ്നിശമന സേനാംഗങ്ങളും പൊലീസും ഇഎംഎസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും വീടിനകത്ത് നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇവർക്ക് പാരാമെഡിക്കുകൾ പ്രാഥമിക ചികിത്സ നൽകിയതായാണ് വിവരം. വീടിനകത്ത് ഉണ്ടായിരുന്ന 2 പട്ടികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

രക്ഷപ്പെടുത്തിയവരിൽ യുവാവും യുവതിയുമുണ്ട്. ഇതിൽ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അഗ്നിശമന സേന അറിയിച്ചു.തീ പൂർണമായും അണയ്ക്കാനുള്ള നടപടികൾ തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.