കാൽഗറി: നോർത്ത് ഈസ്റ്റ് മേഖലയിലെ വീട്ടിൽ തീപിടുത്തമുണ്ടായതിനെത്തുടർന്ന് വയോധികൻ മരിച്ചതായി കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റ് (CFD). തിങ്കളാഴ്ച 75 ഫാൽവുഡ് പ്ലേസ് NE-ലെ വീട്ടിലാണ് സംഭവം. 60 വയസ്സുള്ള പുരുഷനെയും സ്ത്രീയെയും അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ നില ഗുരുതരമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അഗ്നിശമന സേന അറിയിച്ചു.

ഹൃദയാഘാതം സംഭവിച്ച വയോധികന് പാരാമെഡിക്കുകൾ സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. വീട് പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.