ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സാമ്പത്തിക ആക്രമണങ്ങളും കൂട്ടിച്ചേർക്കൽ ഭീഷണികളും നിലനിൽക്കെ അഞ്ച് ആഴ്‌ച മാത്രം നീണ്ടു നിൽക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പാർട്ടി നേതാക്കൾ രംത്ത്.

പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ഗാൻഡറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും. അതേസമയം കാർണിയുടെ മുഖ്യ എതിരാളികളായ കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ്, എൻഡിപി ലീഡർ ജഗ്മീത് സിങ് എന്നിവർ ഗ്രേറ്റർ ടൊറൻ്റോ മേഖലയിലായിരിക്കും പ്രധാനമായും പ്രചാരണം നടത്തുക. വൈകുന്നേരം ടൊറൻ്റോയിൽ എത്തുന്നതിന് മുമ്പ് ജഗ്മീത് സിങ് ആദ്യം മൺട്രിയോളിൽ എത്തും. എന്നാൽ, പിയേർ പൊളിയേവ് ജിടിഎയിൽ ദിവസം മുഴുവൻ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നു.