ഷാർലെറ്റ്ടൗൺ : തിങ്കളാഴ്ച രാത്രി പടിഞ്ഞാറൻ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. സമ്മർസൈഡിൻ്റെ വടക്കും പടിഞ്ഞാറും ഉള്ള കമ്മ്യൂണിറ്റികളിലും പ്രിൻസ് കൗണ്ടിയിലും കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.

അതേസമയം, നോവസ്കോഷ കെയ്പ് ബ്രെറ്റണിൻ്റെ ചില ഭാഗങ്ങളിൽ അതിശക്തമായ കാറ്റ് വീശും. ഈ മേഖലയിൽ തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 110 കി.മീ/മണിക്കൂർ വരെ വേഗത്തിൽ വീശാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി ആരംഭിക്കുന്ന കാറ്റ് ചൊവ്വാഴ്ച രാവിലെ അവസാനിക്കും. ശക്തമായ കാറ്റ് നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്നും വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി.