Thursday, October 16, 2025

കെബെക്കിൽ വൻ മയക്കുമരുന്ന് വേട്ട: 142 കിലോ കൊക്കെയ്ൻ പിടികൂടി

Massive drug bust in Quebec: 142 kilos of cocaine seized

മൺട്രിയോൾ : കെബെക്കിൽ നിന്നും 142 കിലോ കൊക്കെയ്ൻ പിടികൂടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. മെക്സിക്കോയിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് വഴി കാനഡയിലേക്ക് എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്.

മാർച്ച് 19-ന് കെബെക്കിലെ ടാഷെറോ യാർഡിൽ നിർത്തിയിട്ടിരുന്ന കനേഡിയൻ നാഷണൽ (സിഎൻ) ട്രെയിൻ ബോഗിയിൽ നിന്നുമാണ് കൊക്കെയ്ൻ കണ്ടെത്തിയത്. പുതിയ വാഹനങ്ങൾ അടങ്ങിയ കണ്ടെയ്‌നറും മറ്റു ട്രെയിൻ ബോഗികളും പരിശോധിച്ചതായും വാഹനങ്ങൾ അടങ്ങിയ കണ്ടെയ്നറിനുള്ളിൽ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്നും സിബിഎസ്എ വ്യക്തമാക്കി. ഈ മയക്കുമരുന്നിന്‍റെ മൊത്തം മൂല്യം 35 ലക്ഷം ഡോളർ വരുമെന്നും സിബിഎസ്എ അറിയിച്ചു. മൺട്രിയോൾ പൊലീസിൻ്റെ (എസ്‌പിവിഎം) സഹകരണത്തോടെയായിരുന്നു മയക്കുമരുന്ന് വേട്ട. അതിർത്തിയിൽ സംശയാസ്പദമായ സംഭവങ്ങൾ കണ്ടെത്തിയാൽ 1-888-502-9060 എന്ന നമ്പറിൽ ബോർഡർ വാച്ച് ലൈനുമായി ബന്ധപ്പെടണമെന്ന് സിബിഎസ്എ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!