Wednesday, October 15, 2025

ആൽബർട്ടയിൽ അഞ്ചാംപനി പടരുന്നു: സൗത്ത് സോണിൽ മൂന്ന് പുതിയ കേസുകൾ

Three new measles cases in Alberta’s South Zone

കാൽഗറി : പ്രവിശ്യയുടെ സൗത്ത് സോണിൽ മൂന്ന് പുതിയ അഞ്ചാംപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്). കഴിഞ്ഞയാഴ്ച ടാബർ ഏരിയയിൽ റിപ്പോർട്ട് ചെയ്ത കുടുംബത്തിലെ അംഗങ്ങൾക്കാണ് ഇപ്പോൾ അഞ്ചാംപനി ബാധിച്ചിരിക്കുന്നതെന്നും പ്രവിശ്യാ ആരോഗ്യ അതോറിറ്റി പറയുന്നു. ടാബർ സന്ദർശിച്ച ഒൻ്റാരിയോ നിവാസിയിൽ നിന്നാണ് അണുബാധ ഉണ്ടായതെന്നും എഎച്ച്എസ് റിപ്പോർട്ട് ചെയ്തു.

നോർത്ത് സോണിൽ എട്ട്, എഡ്മിന്‍റൻ സോണിൽ നാല്, കാൽഗറി സോണിൽ രണ്ട്, സൗത്ത് സോണിൽ മൂന്ന് എന്നിങ്ങനെ ആൽബർട്ടയിൽ ഇതുവരെ മൊത്തം 17 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം സെൻട്രൽ സോണിൽ ഇതുവരെ അഞ്ചാംപനി സ്ഥിരീകരിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!