ടൊറൻ്റോ : നോർത്ത് യോർക്ക്, എറ്റോബിക്കോ, സ്കാർബ്റോ എന്നിവിടങ്ങളിലേക്ക് ബസ് സർവീസുകൾ വർധിപ്പിക്കുമെന്ന് ടിടിസി. മാർച്ച് 30 ഞായറാഴ്ച മുതൽ 14 റൂട്ടുകളിൽ പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് ടിടിസി പ്രഖ്യാപിച്ചു.

ടൊറൻ്റോയിൽ കൂടുതൽ യാത്രാസൗകര്യങ്ങൾ ആവശ്യമാണെന്നും അതിനാലാണ് ബസ് സർവീസുകൾ വർധിപ്പിച്ചതെന്നും ടൊറൻ്റോ മേയർ ഒലിവിയ ചൗ അറിയിച്ചു. ഇത് ടൊറൻ്റോ നിവാസികൾക്ക് ജോലിക്കും സ്കൂളുകളിലേക്കും പോകുന്നതിന് കൂടുതൽ സഹായകരമാകും, ഒലിവിയ ചൗ പറഞ്ഞു. സേവനങ്ങൾ വർധിപ്പിക്കുന്നതിനും വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുമായി ടിടിസിയിൽ ഞങ്ങൾ കൂടുതൽ നിക്ഷേപം നടത്തുമെന്ന് ടിടിസി ചെയർ ജമാൽ മയേഴ്സ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.