ഓട്ടവ : ഇന്നലെ രാത്രി നഗരത്തിലെ വെസ്റ്റ്‌ബോറോ മേഖലയിൽ കാർ മോഷണശ്രമത്തിനൊടുവിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 25-ന് കാർലിങ് അവന്യൂവിലെ 1300 ബ്ലോക്കിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം.

ഒരാൾ തന്‍റെ വാഹനത്തിന് അടുത്തേക്ക് നടന്നു വരുമ്പോൾ പ്രതികൾ അവരെ സമീപിച്ച് തോക്ക് കാണിച്ച് കാർ മോഷ്ടിക്കാൻ ശ്രമിച്ചു. തുടർന്ന് കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് പ്രായപൂർത്തിയായ രണ്ട് പുരുഷന്മാരെയും മൂന്ന് യുവാക്കളെയും അറസ്റ്റ് ചെയ്തതായി ഓട്ടവ പൊലീസ് അറിയിച്ചു. കവർച്ച, മോഷണം ലക്ഷ്യമിട്ടുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കാർലിങ് അവന്യൂവിലെ 1200 ബ്ലോക്കിൽ സമാനമായ സംഭവം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇത്. ഈ വർഷം ഇതുവരെ ഈ പ്രദേശത്ത് ആറ് വാഹനങ്ങൾ മോഷണം പോയതായി പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു.