വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻ്റിലെ ചൂടുകൂടിയ അന്തരീക്ഷം പ്രയോജനപ്പെടുത്താനും പുറത്തേക്ക് പോകാനും ആഗ്രഹിക്കുന്നവർ കുടയും ജാക്കറ്റും കൈവശം കരുതാൻ മറക്കരുത്. മധ്യാഹ്നത്തോടെ ലോവർ മെയിൻലാൻ്റിലുടനീളം ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഉച്ചകഴിഞ്ഞ് നഗരത്തിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

വൻകൂവർ, ബേർണബി, ന്യൂ വെസ്റ്റ്മിൻസ്റ്റർ എന്നിവയുൾപ്പെടെ മെട്രോ വൻകൂവറിൽ വൈകുന്നേരം ശക്തമായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും. മഴയ്‌ക്കൊപ്പം ചെറിയ ആലിപ്പഴം വീഴുന്നതിനും കൂടാതെ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. കനത്ത മഴയ്ക്കും ഇടിമിന്നലിനും രാത്രി വരെ നീണ്ടുനിൽക്കും. യുഎസ് അതിർത്തിക്ക് സമീപമുള്ള ലാംഗ്ലി ടൗൺഷിപ്പ്, ആൽഡർഗ്രോവ്, അബോട്ട്സ്ഫോർഡ് എന്നിവിടങ്ങളിൽ വലിയ ആലിപ്പഴം വീഴ്ചയ്ക്കും സാധ്യത ഉണ്ട്. വ്യാഴാഴ്ചയും ഇടിമിന്നലിനുള്ള സാധ്യതയുണ്ട്.