Monday, August 18, 2025

കളറായി കളർഫുൾ ആകാൻ വർണ്ണം 2025

varnnam 2025 First ticket sales and sponsor reveal held

ആദ്യ ടിക്കറ്റ് വിൽപ്പനയും സ്പോൺസർ റെവീലിങും നടത്തി

ലണ്ടൻ ഒൻ്റാരിയോ : കാനഡയിലെ മലയാളികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ലണ്ടൻ ഒൻ്റാരിയോയിൽ മലയാളികളുടെ ഐക്യവും സ്നേഹവും വിളിച്ചോതി വർണ്ണം 2025 വർണ്ണോജ്വലമാക്കാൻ ഒരുങ്ങി മലയാളികൾ. ലണ്ടനിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ ഒന്ന് ചേർന്ന് അവതരിപ്പിക്കുന്ന വർണ്ണം 2025 മെയ് 10-നാണ് നടത്തപ്പെടുന്നത്. അതിനു മുന്നോടിയായി മാർച്ച് 22-നു സ്പോൺസർമാരെ ആദരിക്കൽ ചടങ്ങും വർണ്ണം 25-ന്‍റെ ആദ്യ ടിക്കറ്റ് വിൽപ്പനയും നടന്നു. ആദ്യ ടിക്കറ്റ് വിൽപ്പന വർണ്ണം 2025 നു നേതൃത്വം നൽകുന്ന ലണ്ടൻ സെൻ്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളി വികാരി ഫാ. പ്ലോജൻ ആന്‍റണിയും മെഗാ സ്പോൺസർ ബോബൻ ജയിംസ് ഓട്ടോ ഗ്രൂപ്പ് (ട്രിനിറ്റി ഗ്രൂപ്പ്‌) പ്രതിനിധിയും ചേർന്ന് ഇടവകാംഗങ്ങളായ ജസ്റ്റിൻ മാത്യു, ജെറിൻ മാത്യു എന്നിവർക്ക് നൽകി നിർവ്വഹിച്ചു.

ചടങ്ങിൽ ജെറിൽ കുര്യൻ ജോസ് സ്വാഗതം ആശംസിച്ചു. പള്ളി വികാരി ഫാ. പ്ലോജൻ ആന്‍റണി മുഖ്യപ്രഭാഷണം നടത്തി. വർണ്ണം 2025 മുഖ്യ കോ ഓർഡിനേറ്റർ ഇമ്മാനുവേൽ ചിമ്മിനിക്കാട്ട് സ്പോൺസേഴ്‌സിനെ പരിചയപ്പെടുത്തി. പ്രോഗ്രാം കോ ഓർഡിനേറ്റർ റിൻ്റോ മാത്യു പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചു. രാജേഷ് ജോസ് വർണ്ണം 2025-ന് വിജയാശംസകൾ നേർന്നു. പബ്ലിസിറ്റി കൺവീനർ ഡിനോ വെട്ടം നന്ദി പറഞ്ഞു.

പ്ലാറ്റിനം സ്പോൺസർ ലണ്ടൻ SAR ഗ്രൂപ്പ് ഉടമ റാണു വർഗീസ്, ഗോൾഡ് സ്പോൺസേഴ്‌സ്, സിൽവർ സ്പോൺസേഴ്‌സ്, മറ്റ്‌ സാമൂഹ്യ-സാംസ്കാരിക സംഘടന ഭാരവാഹികൾ, വിവിധ പള്ളികളുടെ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടികൾക്ക് സെൻ്റ് മേരീസ് സിറോ മലബാർ കാതോലിക്ക പള്ളി കൈക്കാരന്മാരായ ഷിനോ ജോർജ്, ബിജു കുര്യാക്കോസ്, ബാബു ചിരിയാൻ, ജെറിൽ കുര്യൻ ജോസ് എന്നിവർ നേതൃത്വം നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!