കെബെക്ക് സിറ്റി : സൗത്ത് ഷോറിലുള്ള മോണ്ട്മാഗ്നിയിലെ വീട്ടിൽ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടി മരിച്ചതായി സുറെറ്റെ ഡു കെബെക്ക് (SQ) അറിയിച്ചു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് എത്തിയ ആരോഗ്യ പ്രവർത്തകർ പ്രാഥമിക ശ്രുശൂഷ നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രവിശ്യ പൊലീസ് സർവീസിലെ മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷനിലെ അന്വേഷണ ഉദ്യോഗസ്ഥരും ഫോറൻസിക് ഐഡൻ്റിഫിക്കേഷൻ സർവീസ് ഉദ്യോഗസ്ഥനും അന്വേഷണത്തിന് നേതൃത്വം നൽകും.