Tuesday, October 14, 2025

ഫെഡറൽ തിരഞ്ഞെടുപ്പ്: ജീവനക്കാരെ തേടി ഇലക്ഷൻസ് കാനഡ

Federal election: Elections Canada looking for staff

ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഖമമാക്കുന്നതിനായി താൽക്കാലിക ജീവനക്കാരെ നിയോഗിക്കാനൊരുങ്ങി ഇലക്ഷൻസ് കാനഡ. ഏപ്രിൽ 28-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള പോളിങ് സ്റ്റേഷനുകളിലേക്ക് 200,000 ജീവനക്കാരെ നിയമിക്കുമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. മുൻകൂർ വോട്ടിങ്ങിനായി ഏപ്രിൽ 18 മുതൽ ഏപ്രിൽ 21 വരെയും തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 28-ലേക്കുമായിരിക്കും ജീവനക്കാരെ നിയമിക്കുക.

ഡെപ്യൂട്ടി റിട്ടേണിങ് ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ, രജിസ്ട്രേഷൻ ഓഫീസർ, സെൻട്രൽ പോൾ സൂപ്പർവൈസർ എന്നീ തസ്തികകളിലേക്കാണ് ജീവനക്കാരെ നിയമിക്കുക. തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. കൂടാതെ ഓരോ ജീവനക്കാരുടെ പദവിക്ക് അനുസരിച്ച് മണിക്കൂറിന് 20.01 മുതൽ 26.46 ഡോളർ വരെ ആയിരിക്കും ശമ്പളം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ കനേഡിയൻ പൗരന്മാരും തിരഞ്ഞെടുപ്പ് ദിവസം കുറഞ്ഞത് 16 വയസ്സും ഉള്ളവരായിരിക്കണം. അപേക്ഷകൾ ഓൺലൈനായി നൽകാം. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർക്ക് അവരുടെ പ്രാദേശിക തിരഞ്ഞെടുപ്പ് കാനഡ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഇലക്ഷൻസ് കാനഡ വെബ്സൈറ്റ് പരിശോധിക്കുക. ലിങ്ക് : https://www.elections.ca/content2.aspx?section=job&dir=pos&document=index&lang=e#:~:text=Poll%20workers%20positions-%2cPoll%20worker%20positions%2c-Poll%20workers%20work

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!