ടൊറൻ്റോ : ബുധനാഴ്ച രാത്രി എറ്റോബിക്കോയിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. മാർട്ടിൻ ഗ്രോവ്, ആൽബിയോൺ റോഡ് മേഖലയിൽ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ഒരാളെ കണ്ടെത്തി. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. പ്രതികളെക്കുറിച്ചോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-2222 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടു.